Former Congress leader Cherian Philip asks Innocent, Mukesh and Ganesh Kumar to resign from AMMA.
കഴിഞ്ഞ ദിവസം അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ ഇന്നസെന്റ്, മുകേഷ്, ഗണേഷ് കുമാര്‍ എന്നിവരുടെ പ്രകടനം എല്ലാവരും കണ്ടതാണ്. അതിന്റെ പേരില്‍ അവരെ വിമര്‍ശിക്കാന്‍ വന്നവരില്‍ ഇടതുപക്ഷത്ത് നിന്നുള്ള നേതാക്കന്മാരെ അധികമൊന്നും കണ്ടില്ല. എന്നാല്‍ ഇപ്പോഴിതാ ഇടതുസഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ നോക്കൂ. ഇന്നസെന്റും മുകേഷും ഗണേഷ് കുമാറും ഭാരവാഹിത്വം ഒഴിയണണെന്നാണ് ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.